നാളെ രാത്രി പ്രസിഡന്റ് രാജ്യത്തോട് നുണ പറയാന്‍ പോകുന്നു – എന്നാണ് ടിവി സ്‌ക്രീനില്‍ കാണുന്നത്. രാവിലെ പത്രം വായിക്കുന്നയാള്‍ ഒന്നാം പേജില്‍ ലീഡ് വാര്‍ത്തയായി കാണുന്നതും ഇത് തന്നെ. താഴെ മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന ആഹ്വാനം കാണാം. പ്രമുഖ റോക്ക് ബാന്‍ഡായ ഗ്രീന്‍ ഡേയുടെ പുതിയ വീഡിയോ ഗാനമായ ബാക് ഇന്‍ ദ യുഎസ്എയിലാണ് ഇത് കാണുന്നത്. ട്രംപ് കാലത്തെ അമേരിക്കക്കാരന്റെ സ്വപ്‌നങ്ങളെക്കുറിച്ചുള്ള ആക്ഷേപഹാസ്യ സംഗീത വീഡിയോ ആണിത്.
ബില്ലി ജോയല്‍ ആംസ്‌ട്രോംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീഡിയോ അവതരിപ്പിക്കുന്നത്. 1950കളിലെ ബ്ലാക് ആന്‍ഡ് വൈറ്റ് കാലത്തിന്റെ പശ്ചാത്തലവും ടിവി സ്‌ക്രീനുകളും. പുതിയ സണ്‍ ഗ്ലാസ് വാങ്ങി വച്ചുനോക്കുമ്പോളാണ് കാര്യങ്ങള്‍ ആകെ മാറിമറയുന്നത്. അത് യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുതരുന്നു. അത് വയ്ക്കുമ്പോള്‍ കാണുന്ന സസന്ദേശങ്ങള്‍ “President to lie to the nation tomorrow night”, “conform”, “consume” എന്നൊക്കെയാണ്. പിന്നീട് ഡൊണാള്‍ഡ് ട്രംപുമായി സാദൃശ്യമുള്ള ഒരാള്‍ ഭീകര സ്വത്വമായി ടിവിയില്‍ പ്രത്യക്ഷപ്പെടുന്നു. ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നേടിയത് മുതല്‍ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗ്രീന്‍ഡേ രംഗത്തുണ്ട്.
വീഡിയോ:
ഗ്രീന്‍ ഡേയുടെ മുന്‍ വീഡിയോ:
This post was last modified on November 24, 2017 10:49 am
Leave a Comment