June 05, 2026 |
Share on

ഷാഫി റാഫി കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്ന ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ന്‍റെ ട്രെയിലർ എത്തി

കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്, സംവിധാനം ഷാഫിയും. 2 കൺട്രീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റാഫി & ഷാഫി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്

ഹിറ്റ് കൂട്ടുകെട്ടായ ഷാഫി-റാഫി വീണ്ടുമൊരുമിക്കുന്ന ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത് വിട്ടു.ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രമാണ് എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ.

കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്, സംവിധാനം ഷാഫിയും. 2 കൺട്രീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റാഫി & ഷാഫി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരും ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോൻ എന്നീ മൂന്ന് നായികമാരുമാണ് ചിത്രത്തിലുള്ളത്. മധു, റാഫി, ധര്‍മജന്‍, ഹരീഷ്, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നത്.ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബി.കെ ഹരിനാരായണനും അരുൺ രാജും ചേര്‍ന്നാണ്. മേക്കപ്പ് പട്ടണം റഷീദും കലാസംവിധാനം അര്‍ക്കൻ എസ് കര്‍മ്മയും ഛായാഗ്രഹണം ഫൈസൽ അലിയും എഡിറ്റിംഗ് വി.സാജനും നിര്‍വ്വഹിച്ചിരിക്കുന്നു. കൊച്ചിൻ ഫിലിംസിന്‍റെ ബാനറിൽ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

×