ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ ദത്ത് പുത്രി ഹണിപ്രീത് ഇന്‍സാനെ പറയുന്നതെല്ലാം കള്ളമാണെന്ന് മുന്‍ ഭര്‍ത്താവും പിതാവും. കഴിഞ്ഞ ദിവസം രണ്ട് ടിവി ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം കളവായിരുന്നു. ഹണി പ്രീതിന്റെ കണ്ണുനീര്‍ തട്ടിപ്പാണെന്നും അത് വിശ്വസിക്കരുതെന്നുമാണ് മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത പറഞ്ഞത്. എ എന്‍ ഐയെ ഉദ്ധരിച്ചുകൊണ്ട് ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്തതാണ് ഇത്.
അതേ സമയം ഇന്നു കോടതിയില്‍ പഞ്ച്കുല കോടതിയില്‍ ഹാജരാക്കിയ ഹണി പ്രീത് ജഡ്ജിയുടെ മുന്‍പില്‍ പൊട്ടിക്കരഞ്ഞു. പിന്നീട് കോടതി ഹണിപ്രീതിനെ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം ഛണ്ഡീഗഡ് ഹൈവേയ്ക്ക് സമീപത്തുവച്ചാണ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്. റാം റഹീമിനെ കോടതി കുറ്റക്കാരനായി വിധിച്ചയുടനെ കലാപം ഉണ്ടാക്കാന്‍ പദ്ധതിയിട്ടു എന്നതാണ് ഹണിപ്രീതിനെതിരേയുള്ള കുറ്റം. കലാപത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.
വീഡിയോ കാണാം: