June 26, 2026 |
Share on

‘ഇളയരാജ’യിലെ ‘സ്പെല്ലിങ് ബീ’ ഗാനം ശ്രദ്ധേയമാകുന്നു

ബികെ ഹരിനാരായണന്‍റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം ചെയ്തിരിക്കുന്ന പാട്ട് പാടിയിരിക്കുന്നത് പിന്നണി ഗായിക ആനി ആമിയാണ്

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഇളയരാജ’ തിയറ്ററുകളിൽ സമ്മിശ്രപ്രതികാരണങ്ങൾ ആണ് നേടുന്നത്. ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമായ ‘ഇളയരാജ’യിലെ ഗാനം ശ്രദ്ധേയമാകുന്നു. ബികെ ഹരിനാരായണന്‍റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം ചെയ്തിരിക്കുന്ന പാട്ട് പാടിയിരിക്കുന്നത് പിന്നണി ഗായിക ആനി ആമിയാണ്.

ചിത്രത്തിൽ നടന്‍ ജയസൂര്യ ഒരു ഗാനം ആലപിച്ചിട്ടുമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിലെ ജയസൂര്യ ആലപിച്ച ‘കപ്പലണ്ടി’ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറക്കിയിരുന്നത്. സന്തോഷ് വര്‍മ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രതീഷ് വേഗയാണ്. ജയസൂര്യ പാടുന്ന പത്താമത്തെ സിനിമയാണ് ഇളയരാജ. ഗുഡ്‍വില്‍ എന്‍റര്‍ടെയിന്‍മെന്‍റ്സ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്.

മൂവി മ്യൂസിക്കല്‍ കട്ട്സിന്‍റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുദീപ് ടി ജോര്‍ജ്ജിന്‍റേതാണ് തിരക്കഥ. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രൻസ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×