June 26, 2026 |
Share on

സിനിമയിലെ പൊളിറ്റിക്കൽ കറക്ടനസ്സ് പരിശോധിക്കാൻ അവസരം; ഇഷ്കിന്റെ രണ്ടാം ടീസർ പുറത്ത്

തിരക്കഥാകൃത്ത് രതീഷ് രവിക്ക് പിറന്നാള്‍ സമ്മാനവുമായി ആണ് ഇന്നലെ ഇഷ്‌ക് ടീം പുതിയ ടീസർ പങ്കുവെച്ചത്.

നവാഗതനായ അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഇഷ്‌ക് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ സ്‌പെഷ്യല്‍ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തിരക്കഥാകൃത്ത് രതീഷ് രവിക്ക് പിറന്നാള്‍ സമ്മാനവുമായി ആണ് ഇന്നലെ ഇഷ്‌ക് ടീം പുതിയ ടീസർ പങ്കുവെച്ചത്.

ചിത്രത്തിലെ നിര്‍ണായക രംഗങ്ങള്‍ കോര്‍ത്തിണക്കിയ ടീസര്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുകയാണ് ടീസർ.

പ്രണയത്തിന്റെ വൈകാരികതയ്ക്ക് അപ്പുറത്ത് ജീവിത യാഥാർഥ്യങ്ങളെ തിരിച്ചറിയേണ്ടവരാണ് കാമുകി കാമുകൻമാർ എന്നും. എല്ലാ മലയാളികൾക്കുള്ളിലും മറഞ്ഞിരിക്കുന്ന സദാചാര കണ്ണുകളെ വരച്ചു കാട്ടുകായും ചെയ്യുന്ന ചിത്രം കൂടിയാണ് ഇഷ്‌ക്.

ആൻ ശീതൾ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് ഷൈൻ ടോം ചാക്കോ, ജഫാർ ഇടുക്കി, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സംഗീതം ഷാന്‍ റഹ്മാന്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×