June 26, 2026 |
Share on

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിന് ഒരുക്കുന്നത് മുപ്പതിനായിരം കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം/ വീഡിയോ

വിജയവാഡ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണു സത്യപ്രതിജ്ഞാ ചടങ്ങ്.

ആന്ധ്രപ്രദേശില്‍ മികച്ച തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയിരിക്കുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി. 175 അംഗ നിയമസഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് നാല്‍പ്പത്തിയാറുകാരനായ ജഗന്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തുന്നത്. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെ നിലംപരിശാക്കി ഉജ്ജ്വല വിജയമായിരുന്നു ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയത്.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സത്യാ പ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്. നാളെ ഉച്ചയ്ക്കു 12.23നു വിജയവാഡ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണു സത്യപ്രതിജ്ഞാ ചടങ്ങ്.

സത്യ പ്രതിജ്ഞ വേദിയായ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ഒരേ സമയം മുപ്പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. വീഡിയോ കാണാം..

Leave a Reply

Your email address will not be published. Required fields are marked *

×