ഇടവേളക്ക് ശേഷം മോഹൻലാൽ തമിഴിൽ തിരിച്ചെത്തുന്ന ചിത്രമാണ് ‘കാപ്പാൻ’. സൂര്യ നായകനായി എത്തുന്ന ചിത്രത്തിൽ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. അംഗരക്ഷകനായി സൂര്യയുമെത്തുന്നു. ആര്യയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ ആദ്യ ടീസർ ഇന്നലെ പുറത്ത് വിട്ടൂ.
ഒരു മിനിറ്റ് 30 സെക്കൻറ് ദൈർഘ്യമുള്ള വിഡിയോയിൽ പല ഗെറ്റപ്പുകളിൽ സൂര്യ മിന്നിമറയുന്നുണ്ട്. സയേഷയാണ് നായിക. കെവി ആനന്ദ് ആണ് സംവിധാനം. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വിജയ്ക്ക് ഒപ്പം ജില്ല എന്ന തമിഴ് ചിത്രത്തിലാണ് മോഹൻലാൽ ഒടുവിൽ അഭിനയിച്ചതമിഴ് ചിത്രം.