June 06, 2026 |
Share on

കൊഹ്‌ലി കരിയറിലെ ഉയര്‍ന്ന ഫോമില്‍; തിരുവനന്തപുരം ഏകദിനം മികച്ച അനുഭവമായിരിക്കും: സോണി ചെറുവത്തുര്‍ (വീഡിയോ)

വിരാട് കൊഹ്‌ലി മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ കാര്യവട്ടത്ത് വലിയ ആരാധക പ്രവാഹത്തെ പ്രതീക്ഷിക്കുന്നതായും സോണി ചെറുവത്തൂര്‍ പറയുന്നു.

വീഡിയോ ഇന്ത്യയും വെസ്റ്റിൻഡീസും ഏറ്റുമുട്ടുന്ന തിരുവനന്തപുരത്തെ ആദ്യ ഏകദിന മല്‍സരം മികച്ച അനുഭവമായിരിക്കുമെന്ന് കേരള മുന്‍ രഞ്ജി ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍. മെച്ചപ്പെട്ട പ്രകടനം നടത്തുന്ന ജെയ്‌സണ്‍ ഹോള്‍ഡറിന്റെ വെസ്റ്റിന്‍ഡീസ് ടീമുമായുള്ള മല്‍സരം തീര്‍ച്ചയായും കാണികളെ ആവേശം കൊള്ളിക്കും.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ കാര്യവട്ടത്ത് വലിയ ആരാധക പ്രവാഹത്തെ പ്രതീക്ഷിക്കുന്നതായും സോണി ചെറുവത്തൂര്‍ പറയുന്നു. ഇന്ത്യയിലെ മറ്റ് ഏത് സ്റ്റേഡിയത്തിനേക്കാളും മികച്ചതാണ് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡെന്നും സോണി ചെറുവത്തുര്‍ പറയുന്നു. ആവേശം നിറഞ്ഞ ഒരുമല്‍സരത്തിനായി തിരുവനന്തപുരം കാത്തിരിക്കുകയാണെന്ന് കേരള വനിതാ ക്രിക്കറ്റ് താരം അക്ഷയ സദാനന്ദന്‍ പറയുന്നു.

https://www.azhimukham.com/preview-india-west-indies-one-day-international-match-greenfield-stadium/

https://www.azhimukham.com/sports-cricket-india-vs-windies-4th-odi-live-updates/

Leave a Reply

Your email address will not be published. Required fields are marked *

×