June 13, 2026 |
Share on

‘ഉയര്‍ന്ന ജാതിക്കാര്‍ക്കൊപ്പം ഇരുത്തില്ല, ഭക്ഷണത്തിലും വിവേചനം’

ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ജാതി വിവേചന ആരോപണവുമായി വിദ്യാര്‍ത്ഥികള്‍

ബിഹാറിലെ പട്‌ന ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ജാതി വിവേചനം നടക്കുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ആല്‍വാല്‍പൂരിലെ ഗ്രാമത്തിലെ സ്‌കൂളിലാണ് സംഭവം. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വീഡിയോയില്‍ സംസാരിക്കുന്ന കുട്ടികള്‍ പറയുന്നത് അവരെ ഉയര്‍ന്ന ജാതിയിലുള്ള കുട്ടികളില്‍ നിന്നും വേര്‍തിരിച്ചിരുത്തുകയും ചില അവസരങ്ങളില്‍ ഭക്ഷണം പോലും നിഷേധിക്കപ്പെടുകയും ചെയ്തുവെന്നാണ്.

നിങ്ങള്‍ അവരോടൊപ്പം എന്തിനാണ് ഇരിക്കുന്നത്? എന്ന് ചോദിക്കുകയും ഉയര്‍ന്ന ജാതിയിലുള്ള കുട്ടികള്‍ക്കൊപ്പം ഇരുന്നാല്‍ അവരെ അവിടെ നിന്നും സ്ഥലം മാറ്റുന്നതായും ഒരു വിദ്യാര്‍ത്ഥി വീഡിയോയില്‍ പറയുന്നു.

https://www.facebook.com/share/v/1anDMj1Gvb

അധ്യാപകര്‍ പല ദിവസങ്ങളിലും ക്ലാസ്സുകളില്‍ എത്തുന്നില്ല, ക്ലാസുകള്‍ ക്രമരഹിതമാണ്, സ്‌കൂളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണേെമന്മ വളരെ മോശമാണ്, കുട്ടികളെ മറ്റു ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും കുട്ടികള്‍ ആരോപിക്കുന്നു.

തങ്ങളുടെ സ്‌കൂളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുകയോ ജാതി വിവേചനത്തോടെ പെരുമാറുകയോ ഉണ്ടായിട്ടില്ലെന്നും സ്‌കൂളിനെ രാഷ്ട്രീയ വേദിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണിതെന്നും കുട്ടികള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് അധ്യാപകന്റെ പ്രതികരണം.

പട്‌ന കളക്ടര്‍ ത്യാഗരാജന്‍ എസ് എം വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഡിഇഒ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Content Summary: Students allege caste discrimination in government school in Bihar

Leave a Reply

Your email address will not be published. Required fields are marked *

×