June 04, 2026 |
Share on

മാസ്സ് ലുക്കിൽ ചാക്കോച്ചൻ: അള്ള് രാമേന്ദ്രന്റെ കിടിലൻ ടീസർ/ വീഡിയോ

ഒരു വർക് ഷോപ്പ് ഉടമയായ രാമചന്ദ്രന്റെ കഥയാണ് അള്ള് രാമേന്ദ്രനിലൂടെ പറയുന്നത്.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമയാണ് അള്ളു രാമചന്ദ്രൻ. ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് ടീസർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.

സ്ഥിരം ഫാമിലി, റൊമാന്റിക് ഹീറോയിൽ നിന്നും വ്യത്യസ്തമായി ഒരു മാസ്സ് അപ്പീൽ സാധ്യതയുള്ള കഥാപാത്രമായിരിക്കും കുഞ്ചാക്കോ ബോബന്റേതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഒരു വർക് ഷോപ്പ് ഉടമയായ രാമചന്ദ്രന്റെ കഥയാണ് അള്ള് രാമേന്ദ്രനിലൂടെ പറയുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഇന്നേവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്.

ബിലഹരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കൃഷ്‍ണശങ്കറും പ്രധാന വേഷത്തിലെത്തുന്നു. ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്റെ സംഗീതസംവിധാന നിര്‍വഹിക്കുന്നത് ഷാൻ റഹ്‌മാനാണ്. വളരെ കുറഞ്ഞ ചിലവില്‍ സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് ബിലഹരി. വെറും ഇരുപത്തയ്യായിരം രൂപയ്‍ക്ക് പോരാട്ടം എന്ന സിനിമ പൂര്‍ത്തിയാക്കിയാണ് ബിലഹരി ശ്രദ്ധ നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×