July 16, 2026 |
Share on

പ്രണയവും ആകാംക്ഷയും നിറച്ച് ‘ലൂക്ക’യുടെ ട്രെയിലര്‍ എത്തി

സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടോവിനോയുടെ നായികയാകുന്നത് അഹാന കൃഷ്ണയാണ്.

ടോവിനോ തോമസ് നായകനാകുന്ന ‘ലൂക്ക’യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. നവാഗത സംവിധായകന്‍ അരുണ്‍ ബോസ് ഒരുക്കുന്ന ചിത്രത്തിന്റെ പ്രണയവും ആകാംക്ഷയും നിറച്ച ട്രയിലറാണ് പുറത്ത് വിട്ടിരിക്കുന്നത്. സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടോവിനോയുടെ നായികയാകുന്നത് അഹാന കൃഷ്ണയാണ്.

മൃദുല്‍ ജോര്‍ജ്ജ് തിരക്കഥയെഴുതുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്. ജൂൺ 28ന് സെഞ്ച്വറി ഫിലിംസ് ചിത്രം തീയേറ്ററിൽ എത്തിക്കും

Leave a Reply

Your email address will not be published. Required fields are marked *

×