June 04, 2026 |
Share on

‘ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധം’; ലൂസിഫർ ട്രെയിലർ ശ്രദ്ധേയമാകുന്നു

ചിത്രം മാർച്ച് 28 ന് തിയേറ്ററിൽ എത്തും

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തുന്ന ലൂസിഫറിന്റെ ട്രെയിലർ പുറത്തുവിട്ടു. മോഹൻലാൽതന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലർ പുറത്തു വിട്ടത്.

രാഷ്ട്രീയത്തിലെ ഒരു വന്‍മരം വീഴുമ്പോള്‍ കൂടെ നിന്നവര്‍ പോലും ചതിയന്മരായി മാറുന്ന കാഴ്ചയും അതിനുള്ള ഉത്തരം എന്ന രൂപത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിനെ അവതരിപ്പിക്കുകയാണ് ലൂസിഫറില്‍. ആവേശ കാഴ്ച്ചയൊരുക്കുന്ന ട്രെയിലറില്‍ വലിയ താരനിരയുടെ അഭിനയതികവ് കാണാവുന്നതാണ്. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ അന്റണി പെരിമ്പാവൂർ ആണ് ലൂസിഫര്‍ നിർമ്മിച്ചിരിക്കുന്നത്. ചിത്രം മാർച്ച് 28 ന് തിയേറ്ററിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

×