July 16, 2026 |
Share on

താരാട്ട് പാട്ടുമായി ‘മോഹന്‍ലാല്‍’ (വീഡിയോ)

മഞ്ജു വാര്യരെ പ്രധാനകഥാപാത്രമാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

മഞ്ജു വാര്യരെ പ്രധാനകഥാപാത്രമാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മോഹന്‍ലാലിന്റെ കടുത്ത ഫാനായ ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്‍. ഏപ്രില്‍ ആറിന് യൂടൂബില്‍ റിലീസ് ചെയ്ത ഗാനം രണ്ടര ലക്ഷം പേര്‍ ഇതുവരെയായി കണ്ടു കഴിഞ്ഞു. ഇതൊരു താരാട്ട് പാട്ടാണ്.

ഇതിനിടെ 2005 ല്‍ പ്രസിദ്ധീകരിച്ച ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന തന്റെ കഥയെ അനുകരിച്ചാണ് സിനിമ എടുത്തിരിക്കുന്നതെന്ന ആരോപണവുമായി സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍ രംഗത്തെത്തിയത് വിവാദങ്ങള്‍ സൃഷ്ടിച്ചു.

https://www.azhimukham.com/film-are-you-mohanlal-fan-manju-warriers-replay/

https://www.azhimukham.com/cinema-writer-kalavoor-ravikumar-filed-suite-against-manju-warriers-movie-mohanlal/

Leave a Reply

Your email address will not be published. Required fields are marked *

×