July 17, 2026 |
Share on

‘ഡോ.മാനുഷി ചില്ലര്‍’ വിജയ രഹസ്യം പങ്കുവക്കുന്നു (ഒരു പഴയ വീഡിയോ)

അഖിലേന്ത്യാ പ്രീ മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് ആദ്യ ശ്രമത്തില്‍ തന്നെ പാസായതിന് ശേഷമാണ് 1.30 ദൈര്‍ഘ്യമുള്ള വീഡിയോ എടുത്തത്.

17 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേയ്ക്ക് ലോകസുന്ദരി പട്ടം എത്തിച്ച ഹരിയാന സ്വദേശി മാനുഷി ചില്ലറിന്റെ ചരിത്രവും പശ്ചാത്തലവും ചികയുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ. ഈ തിരച്ചിലിന്റെ ഭാഗമായി 2015ലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാനുഷിയുടെ പഴയ വീഡിയോ പൊങ്ങി വന്നിരിക്കുന്നു.

അഖിലേന്ത്യാ പ്രീ മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് ആദ്യ ശ്രമത്തില്‍ തന്നെ പാസായതിന് ശേഷമാണ് 1.30 ദൈര്‍ഘ്യമുള്ള വീഡിയോ എടുത്തത്. താന്‍ 12 മണിക്കൂറൊക്കെ കുത്തിയിരുന്ന് പഠിക്കുന്ന ഒരു പഠിപ്പിസ്റ്റല്ല എന്നാണ് മാനുഷി പറയുന്നത്. അതേസമയം കുറുക്കുവഴികളില്ലാത്ത വിജയത്തെക്കുറിച്ചും പറയുന്നു. ഗേള്‍സ് നാഷന്‍ എന്ന ഫേസ് ബുക്ക് പേജ് പോസ്റ്റ് ചെയ്ത വീഡിയോ 10000ലധികം പേര്‍ കണ്ടുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×