June 18, 2026 |
Share on

ലാലേട്ടന്റെ ‘ജിമിക്കി കമ്മല്‍’ വീണ്ടും വൈറല്‍ ആക്കി ജ്യോതിക

സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത്

ഇന്ത്യക്കു പുറത്തുപോലും തരംഗമായി മാറിയ ജിമിക്കി കമ്മല്‍ പാട്ടിനെ വീണ്ടും വൈറലാക്കി ജ്യോതിക. കാട്രിന്‍ മൊഴി എന്ന ജ്യോതിക നായികയായി എത്തുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇറക്കിയ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന സിനിമയില്‍ അനില്‍ പനച്ചൂരാന്‍ രചിച്ച് ഷാന്‍ റഹ്മാന്‍ സംഗീത നല്‍കിയ പാട്ടായിരുന്നു ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’.

രാധാമോഹന്‍ ആണ് കാട്രിന്‍ മൊഴിയുടെ സംവിധായകന്‍. ചിത്രത്തില്‍ അഥിതി വേഷത്തില്‍ ചിമ്പു വരുന്നുണ്ട്. ഇവരെക്കൂടാതെ വിദ്ദാര്‍ത്ഥ്, ലക്ഷ്മി മഞ്ചു, എം എസ് ഭാസ്‌കര്‍, മനോബാല തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

×