July 04, 2026 |
Share on

ഫഹദ്, വിജയ് സേതുപതി, മിഷ്‌കിൻ കൂട്ടുകെട്ടിൽ ‘സൂപ്പർ ഡീലക്‌സ്’; ആദ്യ ട്രെയിലർ പുറത്ത്‌

ശില്പ എന്ന ട്രാൻസ്‌വുമണിനെയാണ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഫഹദ് ഫാസിലും തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രമായ ‘സൂപ്പർ ഡീലക്‌സ് ’ആദ്യ ട്രെയിലർ പുറത്തുവിട്ടു.  ചിത്രം മാർച്ച് 29ന് റിലീസ് ചെയ്യും. സംവിധായകൻ മിഷ്‌കിനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇന്നലെ വിജയ് സേതുപതി ട്വിറ്ററിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു.

സമാന്ത അക്കിനേനി, രമ്യ കൃഷ്ണൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ശില്പ എന്ന ട്രാൻസ്‌വുമണിനെയാണ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ത്യാഗരാജൻ കാമരാജൻ ആണ് സൂപ്പർ ഡീലക്സിന്റെ സംവിധായകൻ.  യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും തന്നെ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×