June 06, 2026 |
Share on

വനിതാ ദിനത്തിൽ വീട്ടുകാര്‍ ചേര്‍ന്നൊരു പാട്ട്; ‘നാനൊരു വിളയാട്ട് ബൊമ്മയാ’ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു

പാപനാസം ശിവ എന്ന പ്രശസ്ത കർണാട്ടിക്ക് സംഗീതജ്ഞൻ ഒരുക്കിയ ശാസ്ത്രീയ സംഗീതത്തിന് പുതിയൊരു പതിപ്പ് ഒരുക്കിയിരിക്കുകയാണ് ഇവർ.

ഒരേ കുടുംബത്തിൽ നിന്നും പാട്ടും, ഡാൻസും സംവിധാനവുമായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ എത്തിയ ‘നാനൊരു വിളയാട്ട് ബൊമ്മയാ’ എന്ന മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു.

വനിതാ ദിനമായ മാർച്ച് 8 ന് സിനിമ താരം മഞ്ജു വാര്യർ ആണ് ഗാനം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. യുവതാരം ടോവിനോ തോമസും ഗാനം ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചു.

പാപനാസം ശിവ എന്ന പ്രശസ്ത കർണാട്ടിക്ക് സംഗീതജ്ഞൻ ഒരുക്കിയ ശാസ്ത്രീയ സംഗീതത്തിന് പുതിയൊരു പതിപ്പ് ഒരുക്കിയിരിക്കുകയാണ് ഇവർ. വിമാനം, ഇരുപത്തൊന്നാം നൂറ്റാണ്ട്, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങിയ സിനിമകളിലെ ഗാനങ്ങളിലൂടേ സ്വീകാര്യത ലഭിച്ച പിന്നണിഗായികയും വയലിനിസ്റ്റുമായ കാവ്യാ അജിത്തും തന്റെ ആദ്യ ഗുരുവും, അമ്മാമ്മയുമായ കമല സുബ്രമണിയവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘നാനൊരു വിളയാട്ട് ബൊമ്മയാ’ മ്യൂസിക് വീഡിയോ;

അശ്വതി ലേഖ പാട്ടിനു നൃത്ത ചുവടുകളുമായി എത്തിയിരിക്കിന്നു. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയനാണ്. അശ്വതിയും വിഷ്ണുവും കാവ്യയുടെ ബന്ധുക്കളാണ്. ഡാൻസ് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത് അശ്വതിയുടെ അമ്മ ലേഖയാണ്. എഡിറ്റിങ് തുളസി, ഡി ഐ-വിസ്ത വി എഫ് എക്സ്,
ചീഫ് അസ്സോസിയേറ്റ് ഡിറക്ടർ ജിബിൻ സിബി, കിരൺ അശോകൻ.

Leave a Reply

Your email address will not be published. Required fields are marked *

×