July 16, 2026 |
Share on

വിവേക് ഒബ്റോയി മോദിയായത് ഇങ്ങനെ; മേക്കിങ് വിഡിയോ കാണാം

‘മേരികോം’, ‘സരബ്ജിത്ത്’ സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ

നരേന്ദ്ര മോദിയുടെ ജീവിത കഥ പ്രമേയമാകുന്ന പിഎം നരേന്ദ്ര മോദി. ചിത്രം അടുത്ത വാരം പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. ചിത്രത്തില്‍ വിവേക് ഒബ്റോയ് ആണ് നരേന്ദ്ര മോദിയായി അഭിനയിക്കുന്നത്. സിനിമയുടെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.

‘മേരികോം’, ‘സരബ്ജിത്ത്’ സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ആദ്യം ഏപ്രില്‍ 12ന് നിശ്ചയിച്ചിരുന്ന റിലീസ് പിന്നീട് ഏപ്രില്‍ അഞ്ചിലേയ്ക്ക് മാറ്റുകയായിരുന്നു.  വിവേക് ഒബ്‌റോയും സന്ദീപ് സിങ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവര്‍ ചേർന്നുമാണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×