June 26, 2026 |
Share on

അമിതാഭ് ബച്ചന്റെ ‘പിങ്ക്’ റീമേക്ക്; ‘തല’യുടെ ‘നേര്‍കൊണ്ട പാര്‍വൈ’ ട്രെയിലർ പുറത്ത്

കാർത്തി നായകനായ ‘തീരാൻ അധികാരം ഒൻഡ്രൂ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ’

അജിത് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’യുടെ ട്രെയിലർ പുറത്ത് വിട്ടു. ബോളിവുഡില്‍ ഏറെ ശ്രദ്ധ നേടിയ അമിതാബ് ബച്ചൻ ചിത്രം ‘പിങ്കി’ന്റെ റീമേക്ക് ആണ് ഈ ചിത്രം. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്.

കാർത്തി നായകനായ ‘തീരാൻ അധികാരം ഒൻഡ്രൂ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേര്‍കൊണ്ട പാര്‍വൈ’. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷാ ആണ്.സംഗീതം യുവാന്‍ ശങ്കര്‍ രാജ. അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം. ആന്‍ഡ്രിയ ടരിയാംഗ്, അര്‍ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഉണ്ടാണ് പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×