തെലുങ്ക് പാടി ‘മാണിക്യ മലരായ പൂവി’

മലയാളത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം തെലുങ്കില്‍ പാടിയിരിക്കുന്നത് അനുദീപ് ആണ്

‘മാണിക്യ മലരായ പൂവി..’ എന്ന ഒറ്റ ഗാനത്തിലൂടെ പ്രശസ്തയായ താരമാണ് പ്രിയ വാര്യർ. ഒരു കണ്ണിറുക്കലിലൂടെ കണ്ണടച്ച് തുറക്കും മുന്നേ ആഗോള പ്രശസ്തി നേടിയിരുന്നു താരം.

ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പിലാണ് ഈ ഗാനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മലയാളത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം തെലുങ്കില്‍ പാടിയിരിക്കുന്നത് അനുദീപ് ആണ്. ലൗവേഴ്‌സ് ഡേ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ പുറത്തിറങ്ങുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയിരിക്കുന്നത്.സുഖിഭവ സിനിമാസിന്റെ ബാനറില്‍ ഗുരു രാജയും സി.എച്ച് വിനോദ് റെഡ്ഡിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി പതിനാലിന് തിയേറ്ററുകളിലെത്തും.

This post was last modified on January 30, 2019 7:34 am

ഫിലിം ഡെസ്‌ക്:
Related Post
Leave a Comment