മാണിക്യ മലരേ പാട്ടില്‍ പുരികം വളച്ച് കണ്ണിറുക്കി, പുഞ്ചിരിയുമായി രാജ്യത്താകെ സോഷ്യല്‍ മീഡിയ തരംഗമായി മാറിയിരിക്കുന്ന പ്രിയ പ്രകാശ് വാര്യര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ ഒരു ആരാധകനുണ്ട്. പേസ് ബൗളര്‍ ലുംഗി നഗിഡിയാണ് പ്രിയ വാര്യരുടെ കണ്ണിറുക്കലില്‍ വീണുപോയിരിക്കുന്നത്. വാലന്റൈന്‍സ് ദിനത്തിലിട്ട ട്വീറ്റിലാണ് ലുംഗി നഗിഡി തന്റെ വികാരം പ്രകടിപ്പിച്ചത്.
ലൂസിഫര്‍ മിനാറ്റി എന്ന യൂസര്‍ ലുംഗിയെ ടാഗ് ചെയ്തിട്ടുണ്ട്. പ്രിയ വാര്യര്‍ ഗ്രൗണ്ടില്‍ നില്‍ക്കുന്ന ലുംഗി നഗിഡിയെ നോക്കി കണ്ണിറുക്കുന്ന എഡിറ്റ് ചെയ്ത വീഡിയോ ആണ് ലുംഗിയെ ടാഗ് ചെയ്ത് ലൂസിഫര്‍ മിനാറ്റി ഇട്ടിരുന്നത്. തന്റെ വാലന്റൈന്‍സ് ഡേ പൂര്‍ണമായി എന്ന് പറഞ്ഞ് സമൈലിയും ചേര്‍ത്ത് ലുംഗി ഇത് പങ്കുവച്ചു. താന്‍ ഇന്ത്യയില്‍ നിന്നുള്ള നിങ്ങളുടെ ആരാധകനാണെന്നും നിങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച ബൗളറാണെന്നും ട്വീറ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്നും മറുപടി ട്വീറ്റില്‍ ലൂസിഫര്‍ മിനാറ്റി പറയുന്നു.
A Gift for you ! pic.twitter.com/saevYtA53f
— Lucifer (@LuciferMinati) February 12, 2018
മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കെതിരായ ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായക പങ്കാണ് ലുംഗി നഗിഡി വഹിച്ചത്. രണ്ടാം ടെസറ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 39 റണ്‍ വഴങ്ങി ആറ് വിക്കറ്റാണ് ലുംഗി നഗിഡി വീഴ്ത്തിയത്. ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ലുംഗി നഗിഡിയുടെ പേസ് ആക്രമണം തകര്‍ക്കുകയായിരുന്നു. പരമ്പരയില്‍ ഒമ്പത് വിക്കറ്റ് നഗിഡി വീഴ്ത്തി. ആറ് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 5-1ന് ജയിച്ചിരുന്നു. കളിച്ച നാല് മത്സരങ്ങളില്‍ നിന്നായി എട്ട് വിക്കറ്റ് നേടാന്‍ ലുംഗി നഗിഡിക്ക് കഴിഞ്ഞിരുന്നു. 2018 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമാണ് ലുംഗി നഗിഡി.
Valentines day Done ??? https://t.co/KXKen3pFUJ
— Lungi Ngidi (@NgidiLungi) February 15, 2018
??? haha,
luv u buddy, thanks for the reply.hope u Liked it, u r best bowler and i m ur fan from india.— Lucifer (@LuciferMinati) February 15, 2018