June 05, 2026 |
Share on

72ാം വയസ്സിൽ റാംബോയുടെ അവസാന വരവ്; സില്‍വര്‍സ്റ്റര്‍ സ്റ്റാലന്റെ ‘റാംബോ 5’ ട്രെയിലര്‍

1982ലാണ് റാംബോ ശ്രേണിയിലെ ആദ്യ ചിത്രം പുറത്തു വരുന്നത്. അന്ന് സില്‍വസ്റ്റര്‍ സ്റ്റാലെന് പ്രായം 36

ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം റാംബോയുടെ അഞ്ചാം ഭാഗത്തിന്‍റെ ട്രെയിലര്‍ ശ്രദ്ധേയമാവുകയാണ്. നായക വേഷത്തിലെത്തുന്ന സില്‍വര്‍സ്റ്റര്‍ സ്റ്റാലന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയുമൊരുക്കിയിരിക്കുന്നത്. റാംബോ ലാസ്റ്റ് ബ്ലഡ് എന്നാണ് അഞ്ചാം ഭാഗത്തിന്‍റെ പേര്. റംബോ സീരിസിലെ അവസാന ചിത്രമാണ് റാംബോ ലാസ്റ്റ് ബ്ലഡ്. മെക്സിക്കന്‍ മയക്കുമരുന്ന് സംഘമാണ് ഇത്തവണ റാംബോയുടെ എതിരാളികള്‍.

1982ലാണ് റാംബോ ശ്രേണിയിലെ ആദ്യ ചിത്രം പുറത്തു വരുന്നത്. അന്ന് സില്‍വസ്റ്റര്‍ സ്റ്റാലെന് പ്രായം 36. അഞ്ചാം ഭാഗത്തിലെത്തുമ്പോള്‍ സ്റ്റാലെന്‍റെ പ്രായം 72. അഡ്രിയാന്‍ ഗ്രണ്‍ബെര്‍ഗാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാസ് വെഗാ, സെര്‍ജിയോ പെരിസ്, അഡ്രിയാന ബരാസ തുടങ്ങിയവരും വേഷമിടുന്നു. അടുത്തമാസം 20ന് ചിത്രം പ്രേക്ഷരിലേക്കെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×