July 04, 2026 |
Share on

ഏഴാം നൂറ്റാണ്ടിലെ ഈ കഥാപാത്രങ്ങള്‍ യാഥാര്‍ത്ഥ്യമായിരുന്നോ? ആദ്യം ചിത്രം കാണൂ പിന്നെ ഈ വീഡിയോയും

ഏഴാം നൂറ്റാണ്ടിലെ റെബ്രാന്റിന്റെ ദി നൈറ്റ് വാച്ച് എന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ പുനഃര്‍ജനിച്ചിരിക്കുന്നു.

ഏഴാം നൂറ്റാണ്ടിലെ റെബ്രാന്റിന്റെ ദി നൈറ്റ് വാച്ച് എന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ പുനഃര്‍ജനിച്ചിരിക്കുന്നു. ബീഥോവന്റെ പശ്ചാത്തല സംഗീതത്തിനൊപ്പമാണ് ഈ കലാപാത്രങ്ങള്‍ യാഥാര്‍ത്ഥ്യമായത്.

ഏഴാം നൂറ്റാണ്ടില്‍ വരക്കപ്പെട്ട ചിത്രത്തിലെ ആളുകളുടെ അതേ വസ്ത്രങ്ങളണിഞ്ഞ് ഒരു ഷോപ്പില്‍ മാളിലേക്ക് കഥാപാത്രങ്ങള്‍ പെട്ടെന്ന് കടന്നു വരികയാണുണ്ടായത്. കുതിരപ്പുറത്തെത്തിയ ഭടന്മാരും കോഴിയുമായി രംഗത്തെത്തിയ സ്ത്രീയും ബാഗ് തട്ടിപ്പറിച്ചോടുന്ന കള്ളനുമെല്ലാം ആദ്യം മാളിലുള്ളവരെ അത്ഭുതപ്പെടുത്തി. എന്നാല്‍ അല്‍പ്പ സമയത്തിനുശേഷം ഇവരെല്ലാം നിശ്ചലരായപ്പോഴും മാളിലുള്ളവര്‍ അംബരപ്പിലായിരുന്നു. അവസാനം റെബ്രാന്റിന്റെ ചിത്രത്തിലെ കഥാപാത്രങ്ങളാണിവരെന്ന് മനസിലായപ്പോള്‍ നിറഞ്ഞ കൈയ്യടിയായിരുന്നു മാളില്‍ മുഴങ്ങിയത്.

ഡച്ച് മ്യൂസിയത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുവാനാണ് ഇത്തരമൊരു പരിപാടി ഒരിക്കിയത്. കലയുടെ മൂല്യം ആളുകളിലേക്കെത്തിക്കുക എന്ന ലക്ഷ്യംകൂടി ഈ പരിപാടിക്ക് പിന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×