June 04, 2026 |
Share on

ചിരിപടർത്തി ഓമനക്കുട്ടന്റെ വനജയും, മത്തായിച്ചനെ സോപ്പിടുന്ന ബാലകൃഷ്ണനും; സായി കുമാറിന്റെയും, ബിന്ദു പണിക്കരുടെയും ടിക്ടോക് വീഡിയോ

മകള്‍ അരുന്ധതിക്കൊപ്പം ചേർന്ന് ടിക് ടോക് വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുകയാണ്

ബിഗ് സ്‌ക്രീനിൽ ചിരി പടർത്തിയട്ടുള്ള താരങ്ങളായ സായി കുമാറും, ബിന്ദു പണിക്കരും ഇപ്പോൾ മകള്‍ അരുന്ധതിക്കൊപ്പം ചേർന്ന് ടിക് ടോക് വീഡിയോയിലൂടെ സോഷ്യല്‍മീഡിയയില്‍ ചർച്ചയാവുകയാണ്.

റാംജിറാവു സ്പീക്കിംഗിലെ ബാലകൃഷ്ണന്‍ എന്ന കഥാപാത്രം പറയുന്ന ഡയലോഗിലൂടെയാണ് സായ്കുമാര്‍ ടിക് ടോക് വിഡിയോയിൽ എത്തുന്നത്. ഇന്നസെന്റ് അനശ്വരമാക്കിയ മാന്നാര്‍ മത്തായിയായി മകള്‍ അരുന്ധതിയും ഒപ്പം ചേരുന്നു.

തിളക്കം സിനിമയിലെ ഹിറ്റായ സലിംകുമാറും ബിന്ദു പണിക്കരുടെ ‘വനജ’ എന്ന കഥാപാത്രവും തമ്മിലെ സംഭാഷണത്തിലൂടെ ബിന്ദുവും മകളോടൊപ്പം ടിക് ടോക്കിലൂടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇതിനോടകം തന്നെ നിരവധിപേരാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്.

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

×