‘ജീവിതം അവസാനിച്ചു എന്നുറപ്പിച്ച് ഉറങ്ങാന്‍ പോയവരാണ് ഞങ്ങള്‍’/ വീഡിയോ

'എങ്ങനെ രക്ഷപെട്ടെന്ന് അറിയത്തില്ല. എന്തൊക്കെയായാലും ജീവന്‍ തിരിച്ച് കിട്ടി' പറയുമ്പോള്‍ അവരുടെ മുഖത്ത് ആശ്വാസം മാത്രം'- ശാരിക

ജീവിതം അവസാനിച്ചു എന്നുറപ്പിച്ച് ഉറങ്ങാന്‍ പോയവരാണ് ചെങ്ങന്നൂര്‍ കല്ലിശേരി വാഴാര്‍മംഗലത്തെ ശാരികയും ഭര്‍ത്താവ് രംഗനാഥും. വീടിന് ചുറ്റും വെള്ളം പൊങ്ങി. പുറത്തേക്കിറങ്ങാന്‍ പോലും സാധിക്കാത്ത തരത്തില്‍ ഒഴുക്കും. വീടിനകത്ത് പോലും ചുഴികള്‍ രൂപപ്പെട്ടിരിക്കുന്ന അവസ്ഥ. ശാരിക മൂന്ന് മാസം ഗര്‍ഭിണിയാണ്. രണ്ട് ദിവസം മഴവെള്ളം മാത്രം കുടിച്ച് ജീവിച്ച് ദുരന്ത ദിനങ്ങളുടെ ഓര്‍മ്മകള്‍ ഇപ്പോഴും അവരെ പേടിപ്പെടുത്തുന്നു. ‘എങ്ങനെ രക്ഷപെട്ടെന്ന് അറിയത്തില്ല. എന്തൊക്കെയായാലും ജീവന്‍ തിരിച്ച് കിട്ടി’ പറയുമ്പോള്‍ അവരുടെ മുഖത്ത് ആശ്വാസം മാത്രം. പ്രളയത്തില്‍ നിന്ന് തങ്ങള്‍ രക്ഷപ്പെട്ട കഥ പറയുന്ന ശാരിക/ വീഡിയോ

വിശദമായ വായനയ്ക്ക്- എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്; പ്രളയം മൂടിയ വീട്ടില്‍ നിന്ന് രക്ഷപെട്ടതിന്റെ ഓര്‍മയില്‍ ശാരിക

This post was last modified on August 31, 2018 5:13 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment