June 05, 2026 |
Share on

ഇടവേളക്ക് ശേഷം പ്രിയ നായിക സംവൃത സുനിലിന്റെ തിരിച്ചു വരവ്; ബിജു മേനോൻ നായകനാകുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ വീഡിയോ ഗാനം കാണാം

ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ നായിക സംവൃത സുനില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിലുണ്ട്.

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.

ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ നായിക സംവൃത സുനില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിലുണ്ട്. വാര്‍ക്ക പണിക്കാരനായാണ് ചിത്രത്തില്‍ ബിജു മേനോന്‍ വരുന്നത്. ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം രമാ ദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അലന്‍സിയര്‍, സുധി കൊപ്പ, ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഷാന്‍ റഹ്മാന്‍, വിശ്വജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജന്‍ എബ്രഹാം ചിത്രസംയോജനവും വിതരണം ഉര്‍വശി തിയേറ്റേഴ്സും നിര്‍വഹിക്കുന്നു.

മഴ, ടോസ്, രോഹിത് ശര്‍മ, ബൂംമ്ര; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ നീലപ്പട ഇന്ന് സെമി പോരാട്ടത്തിന്

Leave a Reply

Your email address will not be published. Required fields are marked *

×