June 04, 2026 |
Share on

പ്രായത്തെ നോക്കുകുത്തിയാക്കി അഫ്രീദി പറന്നു: ഒറ്റ കൈ കൊണ്ട് ക്യാച്ച് (വീഡിയോ)

മുഹമ്മദ് ഇര്‍ഫാന്‍ എറിഞ്ഞു. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായ അമിന്‍ ലോംഗ് ഓണിലേയ്ക്ക് തൂക്കിയടിച്ചു. അവിടെ ഷാഹിദ് അഫ്രീദിയുണ്ടായിരുന്നു.

ദുബായില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരം നടക്കുന്നു. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും കറാച്ചി കിംഗ്‌സും തമ്മിലാണ് മത്സരം. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സാണ് ബാറ്റ് ചെയ്യുന്നത്. 13ാം ഓവറിലെ മൂന്നാമത്തോ ബോള്‍. മുഹമ്മദ് ഇര്‍ഫാന്‍ എറിഞ്ഞു. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായ അമിന്‍ ലോംഗ് ഓണിലേയ്ക്ക് തൂക്കിയടിച്ചു. അവിടെ ഷാഹിദ് അഫ്രീദിയുണ്ടായിരുന്നു. പന്ത് ബൗണ്ടറിക്ക് മുകളില്‍. പറന്നുചാടി ഒരു കൈ കൊണ്ട് ഗംഭീരമായ ക്യാച്ച്.

1.35 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റീഷ്യനും മാധ്യമപ്രവര്‍ത്തകനുമായ മസര്‍ അര്‍ഷാദ് ഇങ്ങനെ കുറിച്ചു – അഫ്രീദി പ്രായമാകാത്ത ക്രിക്കറ്ററാണ്. 21 വര്‍ഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അഫ്രീദിയുടെ കയ്യില്‍ ഇപ്പോളും ആളുകള്‍ക്ക് ആഘോഷിക്കാനുള്ള നമ്പറുകളുണ്ട്. ബൗണ്ടറിയില്‍ ഒരു പാകിസ്ഥാന്‍ താരത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ പരിശ്രമമാണിത് – മസര്‍ അര്‍ഷാദ് അഭിപ്രായപ്പെട്ടു. കറാച്ചി കിംഗ് തന്നെയാണ് അഫ്രീദി. ഞാനിപ്പോഴും ചെറുപ്പമാണ് – ട്വിറ്ററിലെ വ്യാപക പ്രശംസകള്‍ക്കിടെ അഫ്രീദിയുടെ മറുപടിയെത്തി.

Leave a Reply

Your email address will not be published. Required fields are marked *

×