June 26, 2026 |
Share on

സിനിമയ്‍ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ‘ഷിബു’; ആദ്യ ടീസർ കാണാം

ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്‍ണനാണ്

2ാം അദ്ധ്യായം 23ാം വാക്യം എന്ന ചിത്രമൊരുക്കിയ അര്‍ജുനും ഗോകുലും ചേർന്ന് ഒരുക്കുന്ന ചിത്രമാണ് ‘ഷിബു’.സിനിമയ്‍ക്കുള്ളിലെ സിനിമയുടെ കഥയുമായെത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത്.

ഷിബുവിന്റെ സിനിമാമോഹവും ഡോക്ടറായ കല്യാണിയോടുള്ള പ്രണയവുമാണ് ടീസറിന്റെ ഇതിവൃത്തം.നാട്ടിന്‍പുറത്തിന്റെ കഥ പറയുന്ന സത്യന്‍ അന്തിക്കാട് സിനിമകളുടെയും ലാല്‍ ജോസ് സിനിമകളുടെയുമൊക്കെ ആരാധകനായ നായകന്‍ സിനിമ പഠിക്കാന്‍ പോകുന്നതും അതിനിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ആണ് ഷിബുവിന്റെ പ്രമേയം. ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്‍ണനാണ്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് നായിക.

സലിംകുമാര്‍, ബിജു കുട്ടന്‍, അല്‍താഫ് സലിം, ഹരിത നായര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×