സമുഹിക മാധ്യമങ്ങളില്‍ തരംഗമായി തമിഴ്‌നാട് മന്ത്രിയുടെ ഡാന്‍സ് വീഡിയോ. കോയമ്പത്തൂരിന് സമീപത്തുള്ള കൈക്കോളപാളയത്തെ ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായിട്ടായിരുന്നു മന്ത്രി എസ് പി വേലുമണിയുടെ പ്രകടനം. തമിഴ്‌നാടിന്റെ തനത് അടിപൊളി മേളത്തനൊപ്പമാണ് സംസ്ഥാന ഗ്രാമവിസന, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രികൂടിയായ വേലുമണിയുടെ നൃത്തം. നിരയില്‍ ഇടതുനിന്നും ആദ്യമുള്ളതാണ് മന്ത്രി. സഹ പ്രവര്‍ത്തകരായ ചിലരും അദ്ദേഹത്തോടൊപ്പം ഡാന്‍സില്‍ ചുവട് വയ്ക്കുന്നുണ്ട്. തോടമുത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് വേലുമണി.
#WATCH Tamil Nadu Minister SP Velumani(first from left) dances during a temple festival in Coimbatore's Kaikolapalayam yesterday pic.twitter.com/9v1Pa5ut8c
— ANI (@ANI) November 5, 2018