June 06, 2026 |
Share on

ആരാധ്യയെ പോലെ പെരുമാറരുത്; ഐശ്വര്യയോട് അമിതാഭ് ബച്ചന്‍/വീഡിയോ

സ്റ്റാര്‍ഡസ്റ്റ് അവാര്‍ഡ്ദാന ചടങ്ങിനിടയിലായിരുന്നു സംഭവം

ഐശ്വര്യ റായ് ബച്ചന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുകയാണ്. 2015 ലെ സ്റ്റാര്‍ഡസ്റ്റ് അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ അമിതാഭിനെ കണ്ട് ആഹ്ലാദത്തോടെ വന്നു കെട്ടിപിടിക്കുകയും കുസൃതി കാണിക്കുകയും ചെയ്യുന്ന ഐശ്വര്യയെ വീഡിയോയില്‍ കാണാം. എന്നാല്‍ ഐശ്വര്യയുടെ കുസൃതിത്തരങ്ങള്‍ കണ്ട് ബച്ചന്‍ സ്‌നേഹം കലര്‍ന്ന ശാസനയോടെ ഐശ്വര്യയോട് പറയുന്നത്, ആരാധ്യയെ പോലെ പെരുമാറല്ലേ എന്നാണ്…ഉടന്‍ വന്നു ആഷിന്റെ മറുപടി ‘ ഇതെല്ലാവര്‍ക്കും അറിയാം.

2015 ലെ സ്റ്റാര്‍ഡസ്റ്റ് അവാര്‍ഡില്‍ പിക്കുവിലെ അഭിനയത്തിന് അമിതാഭ് ബച്ചനായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം. ജസ്ബായിലുടെ പ്രകടനത്തിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതാകട്ടെ ഐശ്വര്യയും.

ഈ വീഡിയോയില്‍ മാധ്യമ പ്രവവര്‍ത്തകര്‍ ബച്ചനോടും ഐശ്വര്യയോടുമായി ചോദിക്കുന്നുണ്ട്, ബച്ചന്‍ കുടുംബത്തില്‍ നിന്നും നാല് കലാകാരന്മാരുണ്ട്, നിങ്ങള്‍ക്കു കിട്ടുന്ന പുരസ്‌കാരങ്ങള്‍ കാണുമ്പോള്‍ ആരാധ്യയുടെ പ്രതികരണം എങ്ങനെയാണ്. ബച്ചന്‍ ഉടനെ മാധ്യമക പ്രവര്‍ത്തകരെ തിരുത്തുന്നത് ഇങ്ങനെയാണ്; ഞങ്ങളുടെ കുടുംബത്തില്‍ നാലല്ല, അഞ്ച് കലാകാരന്മാരാണുള്ളത്. തന്റെ പിതാവും പ്രമുഖ കവിയുമായിരുന്ന ഹരിവംശ് റായ് ബച്ചനെ ഓര്‍മിച്ചായിരുന്നു ബച്ചന്റെ മറുപടി.

https://www.instagram.com/p/BcuXHTbAhxE/?taken-by=aishwaryarai.news

Leave a Reply

Your email address will not be published. Required fields are marked *

×