June 26, 2026 |
Share on

എന്താണ് ബ്ലാക്ക് ഹ്യൂമര്‍? സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന്റെ വാര്‍ത്താസമ്മേളനം കാണാം (വീഡിയോ)

തല്‍ക്കാലം ഇതിനെ ഒരു ബ്ലാക്ക് ഹ്യൂമറായി കണ്ടാല്‍ മതി.

സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ വാര്‍ത്താസമ്മേളനം നടത്തുകയാണ്. “ഈയിടെ ഒരു പ്രധാന സാംസ്‌കാരിക നായകന്‍ താങ്കളുടെ സിനിമകളേയും വേഷങ്ങളേയും പരിഹസിച്ചിരുന്നല്ലോ. അപ്പോള്‍ എന്ത് തോന്നി?” എന്ന് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. സ്വതസിദ്ധമായ ചിരിയോടെ സരോജ് കുമാര്‍ മറുപടി പറഞ്ഞു – “ഞാന്‍ ചിരിച്ചുപോയി. അങ്ങേര്‍ക്ക് മതിഭ്രമമല്ലേ. പിന്നീട് അദ്ദേഹം എന്നോട് മാപ്പ് പറഞ്ഞല്ലോ. അതൊരു ബ്ലാക്ക് ഹ്യൂമറായി മാത്രം കണ്ടാല്‍ മതിയെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്താണ് ബ്ലാക്ക് ഹ്യൂമര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ വിശദീകരിക്കുന്നു” – ഈ രംഗത്തെക്കുറിച്ച് ഇപ്പോള്‍ പറയേണ്ട ആവശ്യമെന്താണ് എന്നോ ഇപ്പോള്‍ നടക്കുന്ന ഏതെങ്കിലും സംഭവങ്ങളുമായി ഇതിന് സാമ്യമുണ്ടോ, അല്ലെങ്കില്‍ സരോജ് കുമാറിനെ പോലുള്ള ഏതെങ്കിലുമാളുകള്‍ നമുക്ക് ചുറ്റുമുണ്ടോ എന്നൊന്നും ചോദിക്കരുത്. അതെല്ലാം നിങ്ങളുടെ ഹാലൂസിനേഷന്‍ ആയിരിക്കും. തല്‍ക്കാലം ഇതിനെ ഒരു ബ്ലാക്ക് ഹ്യൂമറായി കണ്ടാല്‍ മതി.

വീഡിയോ കാണാം:

https://www.azhimukham.com/offbeat-mohanlal-says-black-humour-stage-show/

Leave a Reply

Your email address will not be published. Required fields are marked *

×