June 04, 2026 |
Share on

മക്കൾ സെൽവനൊപ്പം മകൻ ജൂനിയർ സേതുപതിയും വെള്ളിത്തിരയിലേക്ക്; ‘സിന്ധുബാദ്’ ട്രെയിലർ പുറത്ത്

എസ് യു അരുൺകുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘സിന്ധുബാദ്’

മക്കൾ സെൽവൻ വിജയ് സേതുപതിക്കൊപ്പം മകനും വെള്ളിത്തിരയിലേക്ക്. സേതുപതിയുടെ മകൻ സൂര്യ വിജയ് സേതുപതിയാണ് അച്ഛന്റെ പുതിയ ചിത്രം ‘സിന്ധുബാദി’ലൂടെ
സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. എസ് യു അരുൺകുമാർ സംവിധാനം ചെയുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. വിജയ് സേതുപതിയ്ക്ക് ഒപ്പം അഞ്ജലിയേയും മകൻ സൂര്യയേയും ട്രെയിലറിൽ കാണാം.


പണ്ണിയാരും പത്മിനിയും’, ‘സേതുപതി’ എന്നീ ചിത്രങ്ങൾക്കു ശേഷം അരുൺകുമാറും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുകയാണ് ‘സിന്ധുബാദി’ലൂടെ. എസ് യു അരുൺകുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. റൊമാന്റിക് ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ അഞ്ജലി, ലിൻക, വിവേക് പ്രസന്ന എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. വൻസൻ മൂവീസ്, കെ പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ എസ്​എൻ രാജരാജനും ഷാൻ സുദർശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂൺ 21 ന് ചിത്രം തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×