July 28, 2026 |
Share on

മഴക്കെടുതിയുടെ ദുരിതം നേരിട്ട് അനുഭവിച്ച് ജയറാം; രക്ഷകരായ കേരളാ പോലീസിന് നന്ദി

പോലീസ് വാഹനത്തില്‍ ഉദ്യോഗസ്ഥരുടെ ക്വാട്ടേഴ്‌സിലെത്തിച്ച് ഭക്ഷണമടക്കം ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കിയെന്നും ജയറാം പറയുന്നു.

കേരളത്തിലേക്കുള്ള യാത്രക്കിടെ മഴക്കെടുതി മൂലം വഴിയില്‍ക്കുടുങ്ങിയ പ്രശസ്ത നടന്‍ ജയറാമിനും കുടുംബത്തിനും സഹായകരായി കേരള പോലീസ്. ചെന്നെയില്‍ നിന്നും കേരളത്തിലിലേക്കുള്ള യാത്രാ മധ്യേ പാലക്കാട് തൃശൂര്‍ പാതയിലെ കുതിരാനില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മണിക്കുറുകളോളം കുടുങ്ങുകയായിരുന്നെന്ന് ജയറാം തന്റെ ഫേസ് ബുക്ക് ലൈവില്‍ പറയുന്നു.
18 മണിക്കൂറോളം വഴിയില്‍ കുടുങ്ങി. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ സഹായിച്ചത്. പോലീസ് വാഹനത്തില്‍ ഉദ്യോഗസ്ഥരുടെ ക്വാട്ടേഴ്‌സിലെത്തിച്ച് ഭക്ഷണമടക്കം ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കിയെന്നും ജയറാം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×