July 04, 2026 |
Share on

അയേണ്‍മാന്റെ വോയ്‌സ് ഓവറോടെ അവഞ്ചേർസ് എൻഡ് ഗെയിം രണ്ടാം ട്രെയിലർ

ഏപ്രിൽ 26ന് ലോകമൊട്ടാകെ ചിത്രം റിലീസിനെത്തും.

മാര്‍വല്‍ സിനിമാറ്റിക്‌ യൂണിവേഴ്‌സിന്റെ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം പുതിയ ട്രെയിലറെത്തി. അയേണ്‍മാന്റെ (റോബര്‍ട്ട് ഡൗണി ജൂനിയര്‍) വോയ്‌സ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ അവഞ്ചേഴ്‌സില്‍ ഒരാളെക്കൂടി നഷ്ടപ്പെടുമെന്നാണ് വ്യക്തമാക്കുന്നത്. ട്രെയിലറിന് രണ്ട് മിനിറ്റ് 26 സെക്കൻഡ് ദൈര്‍ഘ്യമുണ്ട്.

താനോസിന്റെ ഉന്മൂലനത്തെ അതിജീവിച്ച ബ്ലാക്ക് വിഡോ, ഹള്‍ക്ക്, വാര്‍ മെഷീന്‍, ഹോക്ക് ഐ, ആന്റ്മാന്‍, തോര്‍ എന്നിവരും ട്രെയിലറിലുണ്ട്. അവഞ്ചേഴ്‌സ് ‘വാട്ട് എവര്‍ ഇറ്റ് ടേക്‌സ്’ (എന്തു തന്നെയായാലും) എന്ന ഉറച്ച തീരുമാനത്തോടെ അവസാനപോരാട്ടത്തിന് നടത്തുന്ന തയ്യാറെടുപ്പിലേക്കാണ് പുതിയ ട്രെയിലര്‍ എത്തുന്നത്. ക്യാപ്റ്റന്‍ മാര്‍വല്‍ അവഞ്ചേഴ്‌സിനൊപ്പം ചേരുന്നതിന്റെ പ്രതീക്ഷ നല്‍കിയാണ് ട്രെയിലര്‍ അവസാനിക്കുന്നതും.

അവഞ്ചേർസ് നാലാം ഭാഗത്തിലെ പുതിയ അംഗം ക്യാപ്റ്റൻ മാർവലും ട്രെയിലറിന്റെ അവസാനഭാഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ഏപ്രിൽ 26ന് ലോകമൊട്ടാകെ ചിത്രം റിലീസിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×