June 04, 2026 |
Share on

പാര്‍വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ ഒന്നിച്ചെത്തുന്ന ‘ഉയരെ’; ചിത്രത്തിലെ പുതിയ ഗാനം പുറത്ത്

ഗാനം ആലപിച്ചിരിക്കുന്നത് ശക്തി ശ്രീ ഗോപാലന്‍ ആണ്. ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്

പാര്‍വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സംവിധാനം ചെയ്ത ചിത്രം ഉയരെ-യിലെ പുതിയ ഗാനം പുറത്തുവിട്ടു.
‘കാറ്റില്‍ വീഴാ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശക്തി ശ്രീ ഗോപാലന്‍ ആണ്. ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

ഒട്ടേറെ ഉദ്വേഗ ജനകമായ കഥാ സന്ദര്‍ഭങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത് എന്നും എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ട്ടപെടുന്ന തരത്തില്‍ ആണ് ഇതിന്‍റെ മേക്കിങ് എന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. രഞ്ജി പണിക്കര്‍, പ്രേം പ്രകാശ്, പ്രതാപ് പോത്തന്‍, സിദ്ദിഖ്, ഭഗത് മാനുവല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് മുകേഷ് മുരളീധരനും സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും ആണ്. മഹേഷ് നാരായണന്‍ ആണ് ഈ ചിത്രം എഡിറ്റ്.

ബോബി-സഞ്ജയ് ടീം രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത നിര്‍മ്മാണ ബാനര്‍ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ ഉടമ പി വി ഗംഗാധരന്‍റെ മക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ എസ് ക്യൂബ് ഫിലിംസ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

×