June 26, 2026 |
Share on

വന്താ രാജാവാ താന്‍ വരുവേന്‍: മൂന്നാമത്തെ ലിറിക്കല്‍ വീഡിയോ

തെലുങ്ക് ചിത്രം അട്ടാരിന്തികി ദരേദിയുടെ തമിഴ് റീമേക്കാണ് ചിത്രം

സിമ്ബു നായകനായി എത്തുന്ന പുതിയ ചിത്രമാണ് “വന്താ രാജാവാ താന്‍ വരുവേന്‍”. ചിത്രത്തിലെ മൂന്നാമത്തെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. “ഒന്നുക്കു രണ്ടാ ” എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. കബിലന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഹിപ്ഹോപ് തമിഴ തന്നെയാണ്. ഗാനം ആലപിച്ചിരിക്കുന്നത് സെന്തിലും, സത്യനാരായണനും ചേര്‍ന്നാണ്.

തെലുങ്ക് ചിത്രം അട്ടാരിന്തികി ദരേദിയുടെ തമിഴ് റീമേക്കാണ് ചിത്രം. സുന്ദര്‍ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പവന്‍ കല്യാണിന്റെ കഥാപാത്രത്തെയാണ് സിമ്ബു അവതരിപ്പിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചത്. മേഘാ ആകാശും കാതറിന്‍ ട്രീസയുമാണ് നായികമാര്‍. നാസര്‍, പ്രഭു, സുമന്‍, രമ്യ കൃഷ്‍ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഫെബ്രുവരി 1ന് പ്രദര്‍ശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

×