July 04, 2026 |
Share on

‘വാരിക്കുഴിയിലെ കൊലപാതകം’; വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്, ട്രൈലെർ കാണാം

ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം.

നവാഗതനായ രാജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തിന്റെ പുതിയടീസര്‍ പുറത്തുവിട്ടു. അമിത് ചക്കാലക്കലാണ് നായകന്‍. ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി  22ന് തീയറ്ററുകളിലെത്തുന്നു. ടേക്ക് വണ്‍ എന്റര്‍ട്ടെയിന്മെന്റ്‌സിന്റെ ബാനറില്‍ ഷിബു ദേവദത്തും സുജീഷ് കോലോത്തൊടിയുമാണു  ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നമ്പർ20 മദ്രാസ് മെയില്‍ എന്ന ജോഷിയുടെ മോഹന്‍ലാല്‍ ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവിന്റെ കഥാപാത്രമായ ഹിച്ച്‌കോക്ക് കഞ്ഞിക്കുഴിയുടെ നോവലിന്റെ പേരാണ് വാരിക്കുഴിയിലെ കൊലപാതകം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിനു ഈ പേരിട്ടിരിക്കുന്നത്. ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. 25 വർഷങ്ങൾക്കു ശേഷം കീരവാണി മലയാളത്തിൽ ഗാനം ആലപിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം.

Leave a Reply

Your email address will not be published. Required fields are marked *

×