June 13, 2026 |
Share on

വിജയ്‌യുടെ അമ്മ പാടിയ ഭജന്‍; വൈറല്‍ ആയി വീഡിയോ

വിജയ് യുടെ കസിനായ ഗായിക പല്ലവിയും ശോഭയ്‌ക്കൊപ്പമുണ്ട്‌

മകന്‍ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍, ഭര്‍ത്താവ് പ്രശസ്തനായ സംവിധായകനും നടനും. ഇളയ തളപതി വിജയ് യുടെ അമ്മയും എസ് എ ചന്ദ്രശേഖറിന്റെ ഭാര്യയുമായ ശോഭയെ കുറിച്ചാണ് പറഞ്ഞത്. പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പടാറില്ലാത്ത ശോഭയെ ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചത് മകനൊപ്പം ജോസ്‌കോയുടെ പരസ്യത്തില്‍ അഭിനയിച്ചതോടെയാണ്. ഇപ്പോള്‍ വീണ്ടും ശോഭ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. അതും സോഷ്യല്‍ മീഡിയയിലൂടെ. കുടുംബസുഹൃത്തുക്കള്‍ക്കായി സ്‌കൈപ്പിലൂടെ ഭജന്‍ ആലപിക്കുന്നതാണ് സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആയിരിക്കുന്നത്. വിജയുടെ കസിനും ഗായികയുമായ പല്ലവിയും ശോഭയ്‌ക്കൊപ്പം പാടുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *

×