June 05, 2026 |
Share on

‘അറിവിന്‍റെ പരിധി’; വൈറസിലെ ഇന്ദ്രജിത്തിന്റെ ഡിലീറ്റഡ് സീന്‍ കാണാം

ജന്തുജന്യ രോഗങ്ങളെപ്പറ്റി സംസാരിക്കുന്ന ഡോക്ടർ ബാബുരാജാണ് ഡിലീറ്റഡ് സീനിലുള്ളത്

നിപയെ കേരളം അതിജീവിച്ചതിനെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കിയ വൈറസ് പ്രേക്ഷക ശ്രദ്ധ നേടി പ്രദര്‍ശനം തുടരുകയാണ്. ഒരു വർഷത്തിനിപ്പുറം സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിക്കുകയും അതിനെ നിയന്ത്രണവിധേയമാക്കുകയും ചെയ്ത സമയത്ത് തന്നെയായിരുന്നു സിനിമയും പ്രദർശനത്തിനെത്തിയത്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്ദ്രജിത്ത് സുകുമാരന്‍ അഭിനയിച്ച ഒരു സീനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാവുന്നത്. ജന്തുജന്യ രോഗങ്ങളെപ്പറ്റി സംസാരിക്കുന്ന ഡോക്ടർ ബാബുരാജാണ് ഡിലീറ്റഡ് സീനിലുള്ളത്.

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി,സൗബിന്‍ ഷാഹിര്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബുവും റിമകല്ലിങ്കലും ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ജോജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരൻ. വസ്ത്രാലങ്കാരം സമീറ സനീഷ്.

Leave a Reply

Your email address will not be published. Required fields are marked *

×