June 26, 2026 |
Share on

‘കബീര്‍ സിംഗ്’ ഒരു സ്ത്രീയായിരുന്നെങ്കിലോ; ‘കവിത സിംഗ്’ വൈറലാകുന്നു (വീഡിയോ)

പുരുഷന് പകരം സ്ത്രീ ഹീറോയിക്കായി കബീര്‍ സിംഗിനെ പോലെ തന്നെ അവതരിപ്പിച്ചിരിക്കുകയാണ്.

ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ സിനിമയായ ‘അര്‍ജുന്‍ റെഡ്ഡി’യുടെ ഹിന്ദി റീമേക്കാണ് ‘കബീര്‍ സിങ്’ കഴിഞ്ഞ ദിവസം വാരം പ്രദർശനത്തിനെത്തിയ ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. എന്നാൽ ചിത്രം മുമ്പോട്ടുവയ്ക്കുന്ന സ്ത്രീവിരുദ്ധത അംഗീകരിക്കാനിവില്ലെന്നാണ് സിനിമക്കെതിരെ ഉയർന്ന് കേട്ട വിമർശനം.

അതിനെല്ലാം മറുപടി എന്ന രൂപത്തിലാണ് ഇപ്പോള്‍ ചിത്രത്തെ പരിഹസിക്കാനെന്ന പേരില്‍ ‘കവിത സിംഗ്’ യൂട്യൂബില്‍ പുറത്തിറങ്ങിയത്. പുരുഷന് പകരം സ്ത്രീ ഹീറോയിക്കായി കബീര്‍ സിംഗിനെ പോലെ തന്നെ അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. 31 ലക്ഷം പേരാണ് വീഡിയോ യൂട്യൂബിൽ മാത്രം കണ്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

×