July 08, 2025 |
Share on

എയര്‍ ഇന്ത്യ വിമാനത്തിന്റെ വിന്‍ഡോ പാനല്‍ അടര്‍ന്നുവീണു; മൂന്ന് പേര്‍ക്ക് പരിക്ക് (വീഡിയോ)

സംഭവത്തെക്കുറിച്ച് ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ അവിയേഷന്‍) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡിനേയും വിവരമറിയിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ വിമാനത്തിന്റെ വിന്‍ഡോ പാനല്‍ അടര്‍ന്നുവീണ് മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. വിമാനം ടേക്ക് ഓഫ് ചെയ്ത് മിനുട്ടുകള്‍ക്കുള്ളിലുള്ളിലാണ് ഇതുണ്ടായത്. ഏപ്രില്‍ 19ന് അമൃത്‌സര്‍ – ഡല്‍ഹി വിമാനത്തിലാണ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവമുണ്ടായത്. വിന്‍ഡോ പാനലിന്റെ അകത്തെ പാളി മാത്രമാണ് അടര്‍ന്നുവീണത് എന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി ഡല്‍ഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ അവിയേഷന്‍) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡിനേയും വിവരമറിയിച്ചിട്ടുണ്ട്.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×