June 04, 2026 |
Share on

“എടോ വീഡ്ഢീ, ഞാനൊരു കമ്മ്യൂണിസ്റ്റാണ്” (വീഡിയോ)

നിങ്ങളുടെ ഹീറോ ഒബാമയെക്കുറിച്ച് ചില കാര്യങ്ങളൊക്കെ മനസിലാക്കിയിട്ടുണ്ട് പിയേഴ്‌സ് മോര്‍ഗന്‍. എടോ വീഡ്ഢീ, ഒബാമ എന്റെ ഹീറോ ഒന്നുമല്ല, ഞാനൊരു കമ്മ്യൂണിസ്റ്റാണ് എന്ന് ആഷ് സര്‍ക്കാര്‍.

ബ്രിട്ടീഷ് ചാനലായ ഐടിവിയുടെ ഗുഡ്‌മോര്‍ണിംഗ് ബ്രിട്ടന്‍ എന്ന ഷോ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനം ചര്‍ച്ച ചെയ്യുകയാണ്. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ട്രംപിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് വെസ്റ്റ്മിന്‍സ്റ്ററിലെ യുകെ പാര്‍ലമെന്റിലേയ്ക്ക് നടത്തുന്ന പ്രതിഷേധ പ്രകടനത്തില്‍ താന്‍ എന്തുകൊണ്ട് പങ്കെടുക്കുന്നു എന്ന് വിശദീകരിക്കുകയാണ് ഇന്ത്യന്‍ വംശജയായ ആഷ് സര്‍ക്കാര്‍. എന്നാല്‍ അവതാരകന്‍ പിയേഴ്‌സ് മോര്‍ഗന്‍ ആഷിന് നേരെ ആക്രോശിക്കുന്നു.

നിങ്ങളുടെ ഹീറോ ഒബാമയെക്കുറിച്ച് ചില കാര്യങ്ങളൊക്കെ മനസിലാക്കിയിട്ടുണ്ട് പിയേഴ്‌സ് മോര്‍ഗന്‍. എടോ വീഡ്ഢീ, ഒബാമ എന്റെ ഹീറോ ഒന്നുമല്ല, ഞാനൊരു കമ്മ്യൂണിസ്റ്റാണ് എന്ന് ആഷ് സര്‍ക്കാര്‍. എന്നാല്‍ മോര്‍ഗന്‍ അത് സമ്മതിക്കുന്നില്ല. നിങ്ങള്‍ ഒബാമയെ പിന്തുണയ്ക്കുന്നയാളാണ്, നിങ്ങളൊരു ഡെമോക്രാറ്റാണ് എന്ന് ആവര്‍ത്തിച്ചു. ഞാന്‍ ഒബാമ അനുകൂലി അല്ല, ഞാനൊരു ഒബാമ വിമര്‍ശകയാണ്. ഞാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ വിമര്‍ശിക്കുന്നയാളാണ്. കാരണം ഞാന്‍ ശരിക്കും ഒരു കമ്മ്യൂണിസ്റ്റാണ് എന്ന് ആഷ് സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×