March 27, 2025 |

സച്ചിനോട് കടപ്പെട്ടിരിക്കുന്നു ; മോശമായി സംസാരിച്ചത് നിരാശ മൂലമെന്ന് വിനോദ് കാംബ്ലി

2009 ൽ സംഭവിച്ചത്, ഞാൻ ഒരിക്കലും സച്ചിനെതിരെ സംസാരിച്ചതല്ല. ഞാൻ പറഞ്ഞു.ശരിയാണ് അത് എന്റെ നിരാശയിൽ നിന്ന് പുറത്തുവന്നതാണ്.

സച്ചിൻ ടെണ്ടുൽക്കറുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിനോദ് കാംബ്ലി.തൻ്റെ പ്രയാസകരമായ സമയങ്ങളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തനിക്കൊപ്പം നിന്നതെങ്ങനെയെന്നാണ് കാംബ്ലി ഓർത്തെടുത്തത്. രണ്ടാഴ്ച മുമ്പ് മുംബൈയിൽ നടന്ന ഉദ്ഘാടന ചടങ്ങായ രമാകാന്ത് അച്രേക്കർ സ്മാരകത്തിൽ കാംബ്ലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാംബ്ലി സുഖമായിരിക്കുകയാണോ എന്ന് പലരും ആശ്ചര്യപ്പെടുന്നതോടൊപ്പം, അദ്ദേഹത്തിൻ്റെ ബാല്യകാലത്തെ ഉറ്റ ചങ്ങാതിയായ സച്ചിൻ വേണ്ട സമയത്ത് സഹായിച്ചില്ലെന്ന് ആരാധകരിൽ ചില വിഭാഗങ്ങൾക്ക് തോന്നി. എന്നിരുന്നാലും, ആ വിശ്വാസത്തിന് വിരുദ്ധമായി,‌ സച്ചിന് തനിക്കൊപ്പം എക്കാലവും നിന്നുവെന്ന് കാംബ്ലി പറഞ്ഞു. 2013-ൽ കാംബ്ലിക്ക് രണ്ട് ഹൃദയാഘാതം ഉണ്ടായപ്പോൾ സച്ചിൻ എന്നെ വേണ്ടത്ര സഹായിച്ചില്ല എന്ന വാർത്ത പരന്നിരുന്നു. ചെലവുകൾ ഏറ്റെടുത്തത് സച്ചിൻ ആയിരുന്നുവെന്ന് കാംബ്ലി തുറന്നുപറഞ്ഞു. Vinod Kambli 

“എനിക്ക് സുഖമില്ല, ഞാൻ വാഹനമോടിക്കുകയായിരുന്നു, പെട്ടെന്ന് കുഴഞ്ഞുവീണു. സമയം കളയാതെ എൻ്റെ ഭാര്യ എന്നെ ലീലാവതി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എനിക്ക് രണ്ട് തവണ ഹൃദയാഘാതം ഉണ്ടായി. ‌ഭാര്യ ‌എല്ലാം കണ്ട് എന്റെ അരികിൽ ഇരുന്നു‌ കരയുകയായിരുന്നു,” കാംബ്ലി തൻ്റെ യൂട്യൂബ് ചാനലിൽ വിക്കി ലാൽവാനിയുമായുള്ള സംഭാഷണത്തിൽ ‌പറഞ്ഞു.

“ഞങ്ങൾക്ക് പരസ്പരം ചെറുപ്പം മുതൽ അറിയാം. ടെണ്ടുൽക്കർ പദവിയിൽ ഉയർന്നയാളാണ്. ‍എനിക്ക് വേണ്ടി എല്ലാം ചെയ്തു. എന്നെ സഹായിച്ചു, ഒരുപാട്. ഞാൻ ലീലാവതിയിൽ രണ്ട് ഓപ്പറേഷൻ നടത്തി. ‌എന്നെ പരിപാലിച്ചത് സച്ചിനായിരുന്നു. 2013 ൽ എൻ്റെ രണ്ട് ശസ്ത്രക്രിയകൾക്കും അദ്ദേഹം പണം നൽകി. സാമ്പത്തികമായി സഹായിച്ചു.”

സ്‌കൂളിലെ ഉറ്റസുഹൃത്തുക്കൾ മുതൽ ശാരദാശ്രമം വിദ്യാമന്ദിറിന് വേണ്ടി ഒരുമിച്ച് കളിക്കുന്നത് വരെ, 1992, 1996 ലോകകപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 664 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തുന്നത് വരെ, കാംബ്ലിയും ടെണ്ടുൽക്കറും എല്ലാം കാലഘട്ടവും കടന്നുപോയി. 2009-ൽ, ‘സച്ച് കാ സാമ്‌ന’ എന്ന പേരിൽ ഒരു റിയാലിറ്റി ഷോയിൽ, ‘ഹൂ ഡെയേഴ്‌സ് വിൻസിൻ്റെ’ ഇന്ത്യൻ പതിപ്പായ കാംബ്ലിയോട്, ‘സച്ചിന് ടെണ്ടുൽക്കറിന് തന്റെ വ്യക്തിപരമായ പ്രശ്നങ്ങളിൽ കൂടുതൽ സഹായിക്കാമായിരുന്നോ എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരമാണ് നൽകിയത്. പിന്നീട് കാംബ്ലി-സച്ചിൻ ബന്ധം വഷളായി.

വിനോദ് കാംബ്ലിയും സച്ചിൻ ടെണ്ടുൽക്കറും തമ്മിലുള്ള ബന്ധത്തിലെ മാറ്റം വിള്ളലുണ്ടാക്കി, കാംബ്ലിയും സച്ചിനും മൂന്ന് വർഷത്തിലേറെ പരസ്പരം സംസാരിച്ചില്ല. തൻ്റെ വിരമിക്കൽ പ്രസംഗത്തിൽ സച്ചിൻ കാംബ്ലിയുടെ പരാമർശം പോലും ഒഴിവാക്കി. തൻ്റെ വീട്ടിലെ ഒത്തുചേരലിന് ഒരിക്കൽ പോലും തൻ്റെ ഏറ്റവും നല്ല സുഹൃത്തിനെ ക്ഷണിച്ചില്ല. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് ആരൊക്ക പരിപാടിയിൽ പങ്കെടുക്കു‌ന്നുവെന്നതിനും ശ്രദ്ധ ലഭിച്ചു. ബാല്യകാല സുഹൃത്ത് തന്നെ മറന്നതിൽ വിഷമം തോന്നിയെന്ന് കാംബ്ലി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പിന്നീട് കാര്യങ്ങൾ മെച്ചപ്പെടുകയായിരുന്നു. ബന്ധത്തിലെ വിള്ളലുകളില്ലാതായി. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങി. 2022-ൽ, കാംബ്ലി തൻ്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് പറഞ്ഞപ്പോൾ ബിസിസിഐയിൽ നിന്നുള്ള പ്രതിമാസം 30000 രൂപ പെൻഷൻ നൽകിയാണ് സഹായിച്ചത്. ഈ വാർ‌ത്ത അത് ആരാധകരെ വീണ്ടും ഞെട്ടിച്ചു. പിന്നീട്, സച്ചിനെ സഹായം ചെയ്തതെല്ലാം അംഗീകരിച്ചുകൊണ്ട് കാംബ്ലി ‌രം​ഗത്ത് വന്നു.

2009 ൽ സംഭവിച്ചത്, ഞാൻ ഒരിക്കലും സച്ചിനെതിരെ സംസാരിച്ചതല്ല. ഞാൻ പറഞ്ഞു.ശരിയാണ് അത് എന്റെ നിരാശയിൽ നിന്ന് പുറത്തുവന്നതാണ്. ഞാൻ ഒന്നും കരുതി പറഞ്ഞതല്ല. പതിയെ ‍‍‍‍ഞങ്ങൾ വീണ്ടും സംസാരിക്കാൻ തുടങ്ങി. എല്ലാ ബാല്യകാലസൗഹൃദങ്ങളെയും പോലെ തന്നെ. വിനോദ് കാംബ്ലി പറഞ്ഞു. Vinod Kambli

content summary; Vinod Kambli thanks Sachin Tendulkar for paying for his two surgeries

×