July 16, 2026 |
Share on

ബോളിവുഡിന്റെ ഹൃദയം തകര്‍ത്ത് വിനോദ് ഖന്ന

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സുന്ദരനായ മനുഷ്യനുവേണ്ടി എന്റെ അവയവം ദാനം ചെയ്യാനും തയ്യാറെന്ന് ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡ് മാത്രമല്ല, ഇന്ത്യ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി ആ ചിത്രം കണ്ട്. ഹിന്ദി സിനിമ ലോകത്തെ സൗന്ദര്യമായിരുന്ന വിനോദ് ഖന്നയുടെ രോഗം കീഴടക്കിയ രൂപം ഇപ്പോഴും വിശ്വാസിക്കാന്‍ പ്രയാസപ്പെടുകയാണ് എല്ലാവരും. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഖന്നയുടെ ചിത്രം നിമിഷങ്ങള്‍ കൊണ്ടാണു വൈറലായത്.

ബ്ലാഡര്‍ കാന്‍സര്‍ ബാധിതനാണ് ഖന്ന എന്നാണു പുറത്തു വരുന്ന വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ആശുപത്രിയധികൃതരില്‍ നിന്നോ ഖന്നയുടെ കുടുംബത്തില്‍ നിന്നോ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ തീര്‍ത്തും ക്ഷിണിച്ച അവസ്ഥയില്‍ പഴയ രൂപം തന്നെ മാറിയ അവസ്ഥയിലാണ് ഹിന്ദി സിനിമയിലെ ആ സുന്ദര പുരുഷന്‍ ചിത്രത്തിലുള്ളത്. നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഗുരുദാസ്പൂരില്‍ നിന്നുള്ള ലോക്‌സഭ അംഗം കൂടിയാണ് വിനോദ് ഖന്ന. 2015 ല്‍ ഇറങ്ങിയ ഷാരുഖ് ഖാന്‍-കാജോള്‍ ചിത്രമായ ദില്‍വാലേയില്‍ ഖന്ന അഭിനയിച്ചിരുന്നു.

വിനോദ് ഖന്നയുടെ പുത്രനും ബോളിവുഡ് താരവുമായ രാഹുല്‍ ഖന്നയും പിതാവിന്റെ രോഗവിവരം എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. നിര്‍ജ്ജലീകരണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതും അദ്ദേഹം എത്രയും വേഗം ആശുപത്രി വിടുമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം വിനോദ് ഖന്നയുടെ രോഗം എത്രയും വേഗം മാറുമെന്നും ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും സുന്ദരനായ വ്യക്തിക്കുവേണ്ടി ആവശ്യമെങ്കില്‍ താന്‍ അവയവദാനം നടത്താനും തയ്യാറാണെന്നു നടന്‍ ഇര്‍ഫാന്‍ ഖാന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×