‘എന്റെ വീട്ടില്‍ ബൈബിളും ഖുറാനും ഭഗവദ്ഗീതയുമുണ്ട്. നിലവിളക്കും മെഴുകുതിരിയുമുണ്ട്. പക്ഷേ ആരും മതത്തിന്റെ ഭാഷ സംസാരിക്കുന്നത് കേട്ടിട്ടില്ല’ ഇത് ഒരു ഒന്‍പത് വയസ്സുക്കാരിയുടെ പ്രസംഗത്തില്‍ നിന്നുള്ള വാചകമാണ്. ഇത് മാത്രമല്ല കശ്മീരിലെ കത്വവയിലെ പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവവും നമ്മുടെ രാജ്യത്തിന്റെ അവസ്ഥകളെ കുറിച്ചും ഈ കുട്ടി നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഓഗസ്റ്റ് 15-ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമത്തിന്റെ പ്രചാരണ ജാഥയില്‍ ജൂണ്‍ ശ്രീകാന്ത് എന്ന് കുട്ടിയുടെ പ്രസംഗമാണിത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ ശ്രീകാന്തിന്റെയും സോണിയുടേയും മകളായ ജൂണ്‍, മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ എല്‍.പി സ്‌കൂളിളിലെ നാലാം ക്ലാസിലാണ് പഠിക്കുന്നത്.