ശബരിമയിൽ സ്ത്രീകൾ പോകണമെന്നും പോയി തൊഴണമെന്നും ഒരു അമ്മൂമ്മ തന്റെ കൊച്ചുമക്കളോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ശബരിമലയിൽ പെണ്ണുങ്ങൾ ആവുന്ന കാലത്ത് പോകണമെന്നും വയസ്സായാൽ പോകുന്നത് നടക്കില്ലെന്നും അമ്മൂമ്മ പറയുന്നു. വയസ്സുകാലത്ത് മല കയറി പോകുന്നത് നടപ്പുള്ള കാര്യമാണോ? ഇനി അതിനിടയ്ക്ക് മരിക്കുകയാണെങ്കിലോ? അതുകൊണ്ട് ആവതുള്ള കാലത്ത് പോയി ഭഗവാനെ കാണണം.
“ഞാൻ കയ്യുന്ന കാലത്ത് പോയിനെങ്കിൽ അനക്ക് കാണായിരുന്നൂന്നുള്ള ആഗ്രഹണ്ടാവൂല്ലേ. ഇപ്പോ അനക്ക് അത് തോന്ന്ന്ന്. കയ്യുന്ന കാലത്ത് പോയിനെങ്കില് ഭഗവാനെ കണ്ടത് തൊവ്വായിരുന്ന്.. ഇപ്പോ നിങ്ങക്ക് പോണ്ട ഒരു സമയം തോന്ന്ന്ന്. പോണം. കാണണം. അല്ലേ.”
എനിക്കിപ്പോൾ തോന്നുന്നുണ്ട് ആവുന്ന കാലത്ത് പോയിരുന്നെങ്കിൽ ഭഗവാനെ കാണാമായിരുന്നെന്ന്. ഇപ്പോൾ നിങ്ങൾക്ക് കാണണമെന്ന് തോന്നുന്നുണ്ടെങ്കിൽ പോകണം, കാണണം, തൊഴണം: അമ്മൂമ്മ പറയുന്നു.
https://www.azhimukham.com/newsupdates-sabarimala-threat-against-abvp-leader-sreeparvathi/
https://www.azhimukham.com/newsupdates-sabarimala-there-was-a-time-when-nair-children-not-allowed-to-touch-namboothiri-father/
https://www.azhimukham.com/nss-leadership-urges-talukunions-protest-against-govt-sabarimala-womensentry/
https://www.azhimukham.com/newsupdates-swami-sandeepanandagiri-ashram-attacked/