June 04, 2026 |
Share on

ബ്രസീല്‍ തോറ്റത് നന്നായി; ‘എല്‍ദോ..’ നിന്നെ സിനിമയിലെടുത്തടാ..

‘അര്‍ജന്റീന തോറ്റു. എന്തെങ്കിലും പറഞ്ഞോ? ബ്രസീല്‍ തോറ്റതിന് നിങ്ങള്‍ എന്നെയല്ലേ കുറ്റപ്പെടുത്തുന്നത്’ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡിംഗായ ഒരു വൈറല്‍ വീഡിയോയിലെ വാചകങ്ങളാണ്. ബ്രസീലിന്റെ കുഞ്ഞ് ആരാധകന്റെ സങ്കടമായിരുന്നു ആ വീഡിയോയില്‍.

‘അര്‍ജന്റീന തോറ്റു. എന്തെങ്കിലും പറഞ്ഞോ? ബ്രസീല്‍ തോറ്റതിന് നിങ്ങള്‍ എന്നെയല്ലേ കുറ്റപ്പെടുത്തുന്നത്’ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡിംഗായ ഒരു വൈറല്‍ വീഡിയോയിലെ വാചകങ്ങളാണ്. ബ്രസീലിന്റെ കുഞ്ഞ് ആരാധകന്റെ സങ്കടമായിരുന്നു ആ വീഡിയോയില്‍. ലോകകപ്പില്‍ തോറ്റതിന് ബ്രസീലിനെ കളിയാക്കിയും കുട്ടി ആരാധകനെ ചൊടിപ്പിക്കാനായി കുറ്റപ്പെടുത്തിയുമുള്ള ചേട്ടന്‍മാരുടെ വാക്കുകള്‍ അവനെ കുറച്ച് ഒന്നുമല്ല സങ്കടപ്പെടുത്തിയത്.

ഇപ്പോള്‍ ഏതായാലും കുട്ടി ആരാധകന്റെ സങ്കടം കണ്ട് സിനിമയിലേക്ക് ഒരു ക്ഷണം കിട്ടിയിട്ടുണ്ട്. ‘ഇതിഹാസ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനീഷ് ഉപാസനയാണ് കുട്ടി ആരാധകനെ തപ്പി പിടിച്ചു കൊടുക്കണമെന്നും തന്റെ പുതിയ ചിത്രത്തില്‍ അഭിനയിപ്പിക്കാനെണെന്നും കാണിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. വീഡിയോ തന്റെ ഷെയര്‍ ചെയ്ത് അനീഷ് ഉപാസന കുറിച്ചിരിക്കുന്നത്- ‘ഇവനെയൊന്ന് തപ്പിയെടുത്തു തരാമോ? പുതിയ ചിത്രമായ ‘മധുരക്കിനാവ്’ലേക്കാണ്..’ എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

×