June 26, 2026 |
Share on

മാതൃദിനത്തില്‍ വെറൈറ്റി ആശംസയുമായി ആക്റ്റിവിസ്റ്റ് അരുന്ധതി

പശു മാതാവാണെന്ന ഒരു വിഭാഗം ആളുകളുടെ അവകാശ വാദം രാജ്യത്ത് വലിയ തോതിലുള്ള അക്രമങ്ങള്‍ക്കും സംവാദങ്ങള്‍ക്കും കാരണമായിരുന്നു

ലോക മാതൃദിനത്തോടനുബന്ധിച്ചു നിരവധി തരത്തില്‍ ഉള്ള ആശംസകളും, ഓര്‍മക്കുറിപ്പുകളും, ട്രോളുകളും കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. ഒപ്പം ഇത്തരം ദിനങ്ങളില്‍ വിശ്വസിക്കില്ലെന്നു പ്രഖ്യാപിക്കുന്ന റിബലുകളും വിരളമല്ല. എന്നാല്‍ അഭിനേത്രിയും ആക്റ്റിവിസ്റ്റുമായ അരുന്ധതിയുടെ മാതൃദിനാശംസ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആയിരുന്നു.

പശു മാതാവാണെന്ന ഒരു വിഭാഗം ആളുകളുടെ അവകാശ വാദം രാജ്യത്ത് വലിയ തോതിലുള്ള അക്രമങ്ങള്‍ക്കും സംവാദങ്ങള്‍ക്കും കാരണമായിരുന്നു. ഇതിനെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുകയായിരുന്നു അവര്‍. പശുവിന്റെ മുന്നില്‍ നിന്ന് കൊണ്ട് ‘മാതൃദിനാശംസകള്‍, വന്ദേ മാതരം. ജയ് ഭാരത് മാതാ’ എന്ന അടിക്കുറിപ്പോടു കൂടി ഉള്ള അരുന്ധതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ട്രെന്‍ഡ് ആയി കഴിഞ്ഞു.
ഒരു വിഭാഗം ആളുകളുടെ പ്രതിഷേധവും ചിത്രത്തിന് താഴെ അരങ്ങേറുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

×