ബോളിവുഡ് മാത്രമല്ല, ഇന്ത്യ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി ഈ ചിത്രം കണ്ട്. ഏപ്രില്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഖന്നയുടെ ഈ ചിത്രം നിമിഷങ്ങള്‍ കൊണ്ടാണു വൈറലായത്. ഹിന്ദി സിനിമ ലോകത്തെ സൗന്ദര്യമായിരുന്ന വിനോദ് ഖന്നയുടെ രോഗം കീഴടക്കിയ ഈ രൂപം വിശ്വാസിക്കാന്‍ എല്ലാവരും പ്രയാസപ്പെട്ടു. ചിത്രം കണ്ട് നടന്‍ ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞത്-‘ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും സുന്ദരനായ വ്യക്തിക്കുവേണ്ടി ആവശ്യമെങ്കില്‍ അവയവദാനം നടത്താന്‍ തയ്യാറാണ്’ എന്നാണ്. 2015-ല്‍ ഇറങ്ങിയ ഷാരുഖ് ഖാന്‍-കാജോള്‍ ചിത്രമായ ദില്‍വാലേ എന്ന ചിത്രത്തിന് ശേഷം താരം വെള്ളിത്തിരയിലേക്ക് എത്തിയിട്ടില്ലായിരുന്നു.



