June 26, 2026 |
Share on

ക്യാപ്റ്റന്റെ ടീസര്‍ ഒറ്റദിവസം കൊണ്ട് കണ്ടത് നാല് ലക്ഷത്തോളം പേര്‍

ചിത്രത്തിലെ വൈകാരികമായ മുഹൂര്‍ത്തങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ജയസൂര്യയുടെ പുതിയ ചിത്രം ക്യാപ്റ്റന്റെ ടീസര്‍ യൂടൂബില്‍ ഒറ്റദിവസം കൊണ്ട് കണ്ടത് നാല് ലക്ഷത്തോളം പേര്‍. മാധ്യമപ്രവര്‍ത്തകനായ പ്രജീഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് ആഴ്ച മുമ്പ് ഇവര്‍ പുറത്തുവിട്ട ആദ്യ ടീസര്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ കണ്ടതിന് പിന്നാലെയാണ് പുതിയ ടീസറും വൈറലായിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വി പി സത്യന്‍ ജീവിതമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ വൈകാരികമായ മുഹൂര്‍ത്തങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജയസൂര്യയെ കൂടാതെ അനു സിതാര, രഞ്ജി പണിക്കര്‍, തലൈവാസല്‍ വിജയ് എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു. ഈമാസം പതിനാറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടീസര്‍ തന്നെ ഹിറ്റായ സ്ഥിതിയ്ക്ക് ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *

×